രക്ഷപ്പെട്ടെന്നു കരുതിയെങ്കിലും... ജാമ്യക്കാര്‍ പിന്‍വാങ്ങിയതോടെ ഐഎസ് കേസ് പ്രതിയായ യുവതി വീണ്ടും ജയിലിലേക്ക്

ജാമ്യക്കാര്‍ പിന്‍വാങ്ങിയതോടെ ഐ.എസ് കേസിലെ പ്രതിയായ യുവതി വീണ്ടും ജയിലിലേക്ക്. ഐ.എസില്‍ ചേരാനായി കാസര്‍കോട്ടുനിന്ന് 15 പേര്‍ നാടുവിട്ടെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദാണ് ജാമ്യം ലഭിച്ചിട്ടും ജാമ്യക്കാരുടെ പിന്മാറ്റം മൂലം വീണ്ടും ജയിലിലടക്കപ്പെട്ടത്.
2016 ആഗസ്റ്റ് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവര്‍ക്ക് കഴിഞ്ഞ മാസം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവുമായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. മൂവാറ്റുപുഴ സ്വദേശികളായ ജോബി, അലിക്കുഞ്ഞ് എന്നിവര്‍ ജാമ്യം നിന്നതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ജയിലിന് പുറത്തിറങ്ങാനായി.
എന്നാല്‍, ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തിന്റെ ചിത്രം പകര്‍ത്തിയെന്ന കേസില്‍ യു.പി പൊലീസിന്റെ പിടിയിലായ സംഘത്തില്‍പെട്ടവരായ ജാമ്യക്കാര്‍ യാസ്മിന് ജാമ്യം ിന്നതോടെ എന്‍.ഐ.എയുടെ നിരീക്ഷണത്തിലായി. ഇവര്‍ക്കെതിരെ കള്ളക്കേസെടുത്തേക്കുമെന്ന ഭീതിയും പരന്നു. ഇതോടെ ജാമ്യം പിന്‍വലിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
മറ്റ് ജാമ്യക്കാരെ ലഭിക്കാതായതോടെ യാസ്മിന് വീണ്ടും ജയിലിലേക്ക് പോകലല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാക്കനാട് ജില്ല ജയിലിലേക്കയച്ചു.
https://www.facebook.com/Malayalivartha























