രാജീവ് ഗാന്ധി വധിക്കപ്പെട്ട മാതൃകയില്‍ ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി; അന്വേഷണ സംഘം ആലപ്പുഴയിലേക്ക്

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി. രാവിലെ എട്ട് മണിയോടെയാണ് ക്ഷേത്രം ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. രാജീവ് ഗാന്ധി വധിക്കപ്പെട്ട മാത്യകയില്‍ സ്ത്രീയെ ഉപയോഗിച്ചായിരിക്കും ആക്രമണമെന്നും വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. ഭീഷണി സന്ദേശത്തിനെ തുടര്‍ന്ന് ക്ഷേത്രം മാനേജര്‍ ടി.വി കൃഷ്ണദാസ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ബോംബ് സ്‌ക്വാഡും പൊലീസും ക്ഷേത്രത്തില്‍ പരിശോധന നടത്തി.
എസിപി പി.എ.ശിവദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പേരിലെടുത്ത സിംകാര്‍ഡില്‍ നിന്നാണു വിളി വന്നതെന്നു കണ്ടെത്തി. പ്രതിയെ പിടികൂടാന്‍ ഗുരുവായൂരില്‍നിന്നു പ്രത്യേകസംഘം ആലപ്പുഴയിലേക്കു തിരിച്ചു. അവിടത്തെ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം, ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തുമായി മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള പത്ത് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖം തിരിച്ചറിയല്‍ സംവിധാനമുള്ള പത്ത് ക്യാമറകള്‍ അടക്കം 292 ക്യാമറകളാണ് അഞ്ച് കോടി രൂപ ചെലവില്‍ സ്ഥാപിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























