പള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി

തലവൂര്‍ വലിയ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി. 55 ദിവസം മുമ്പ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച മൃതദേഹമാണ് കാണാതായത്. സമീപത്തെ ഒരു പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
നേരത്തെ കല്ലറയിലെ ശവപ്പെട്ടിയില്‍ നിന്ന് മൃതദേഹം എടുത്തശേഷം ശവപ്പെട്ടി ഉപേക്ഷിക്കുകയായിരുന്നു. പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ വിശ്വാസികളാണ് കല്ലറ പൊളിച്ചിട്ട നിലയില്‍ കണ്ടത്.
https://www.facebook.com/Malayalivartha

























