ഉമ്മന്‍ ചാണ്ടി ജാഗ്രതൈ... രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം തകര്‍ത്ത് സീറ്റുകള്‍ നഷ്‌ടപ്പെടുത്തുന്ന മുഖ്യമന്ത്രിമാര്‍ തെറിക്കും

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹങ്ങളെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസിന് വേണ്ടത്ര സീറ്റ് കൈക്കലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിമാര്‍ക്കെതിരെ നടപടി വരും. പാര്‍ട്ടി നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയില്ലെങ്കില്‍ സ്ഥാനം പോകുമെന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളില്‍ 151 സീറ്റുകളില്‍ മികച്ച പ്രകടനം ഉറപ്പ് വരുത്തണമെന്നും അല്ലെങ്കില്‍ നടപടിയുണ്ടാകുമെന്നാണ് നേതൃത്വം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
പാര്‍ട്ടിയുടെ നോട്ട പുള്ളികളില്‍ പ്രധാനിയാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് അടുക്കുന്നതു വരെ സോളാര്‍ വിവാദവും സലിംരാജുമെല്ലാം ഉമ്മന്‍ചാണ്ടിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. ഇതിനിടെയുണ്ടായ കോണ്‍ഗ്രസ് കലാപവുമെല്ലാം കേന്ദ്ര നേതൃത്വം വിലിരുത്തിയിട്ടുണ്ട്.
പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കേന്ദ്ര നേതൃത്വം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉറപ്പായും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഭൂരിപക്ഷം മുഖ്യമന്ത്രിമാരുടെയും സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ ഈ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഉണ്ടായതെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയെക്കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ , ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡ എന്നിവരുടെ കാര്യത്തില്‍ കേന്ദ്രം ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























