Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

സ്‌കൂള്‍ വാഹനങ്ങളില്‍ പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റക്കാക്കരുത്; ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

23 MAY 2017 04:48 PM IST
മലയാളി വാര്‍ത്ത

കുട്ടികള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ചൂഷണങ്ങളുടെയും പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓട്ടോറിക്ഷ, വാന്‍, കാര്‍ മുതലായ സ്വകാര്യ വാഹനങ്ങളില്‍ സ് കൂളുകളില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഒരു സ്‌കൂള്‍ വാഹനത്തിലും പെണ്‍കുട്ടികള്‍ ഒരു സമയത്തും ഒറ്റയ് ക്കാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അത്തരം വാഹനങ്ങളില്‍ വനിതകളുടെ സാനിധ്യം ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് നല്‍കണം.

സ്‌കൂളുകളില്‍ നിന്ന് മടങ്ങുന്ന വേളയില്‍ നഴ്‌സറി വിദ്യാര്‍ഥികളെ മറ്റു കുട്ടികള്‍ വരുന്നതിന് മുന്‍പ് ഒരു കാരണവശാലും വാഹനത്തിനുള്ളില്‍ കാത്തിരിക്കാന്‍ അനുവദിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സ് കൂള്‍ അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കണം. പെണ്‍കുട്ടികള്‍ മാത്രം യാത്രചെയ്യുന്ന വാഹനങ്ങളില്‍ ഹെല്‍പ്പറായി വനിതകളെ തന്നെ നിയമിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഓട്ടോയില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം വ്യക്തമാക്കിക്കൊണ്ടും കൊച്ചു കുട്ടികള്‍ യാത്രചെയ്യുന്ന ഓട്ടോകള്‍ക്ക് കതക് നിര്‍ബന്ധമാക്കിക്കൊണ്ടും ഗതാഗത കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിക്കണം. കൂടാതെ കുട്ടികളെ ഡ്രൈവര്‍മാരുടെ കൂടെ ഇരുത്തുന്നതും വിലക്കണം. സ് കൂളുകള്‍ക്കായി മാത്രം ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിംഗ് സംവിധാനം (ജിപിഎസ്) നിര്‍ബന്ധമായും ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കമ്മീഷന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിയോടും ഗതാഗത കമ്മീഷണറോടും ആവശ്യപ്പെട്ടു. സ് കൂള്‍ വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നെയിം ബോര്‍ഡും യൂനിഫോമും നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണിക്കണമെന്നും ഈ അധ്യയന വര്‍ഷത്തിനു മുന്‍പ് തന്നെ തീരുമാനം എടുത്ത് നിര്‍ദ്ദേശം പുറപ്പെടുവിക്കണ മെന്നും ഗതാഗത കമ്മീഷണറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളിലെ കുട്ടികളുടെ യാത്രാസംവിധാനങ്ങള്‍ തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കാന്‍ കമ്മീഷന്‍ നേരത്തെ ശിപാര്‍ശ നല്‍കിയിരുന്നു. ഈ രജിസ്റ്ററില്‍ വാഹനത്തിന്റെ നമ്പരും, ഡ്രൈവറുടെ പേരും, ലൈസന്‍സ് നമ്പറും കൂടി ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും സ്വീകരിക്കണം.

ഈ വിവരങ്ങളില്‍ മാറ്റം ഉണ്ടാകുമ്പോള്‍ അക്കാര്യം അധികൃതരെ അറിയിക്കുന്നതിന് രക്ഷകര്‍ത്താക്കളെ ചുമതലപ്പെടുത്തുകയും വേണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എതിര്‍കക്ഷികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കുട്ടികളുടെ സുരക്ഷിതത്വം സര്‍ക്കാരിന്റെ മാത്രം ചുമതലയല്ലെന്നും കുട്ടികള്‍ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളിലെ  ഡ്രൈവറുടെയും ജീവനക്കാരുടെയും പശ്ചാത്തലം പരിശോധിക്കേണ്ടത് മാതാപിതാക്കളുടെയും സ് കൂളിന്റെയും കൂടി കര്‍ത്തവ്യമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (9 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (15 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (27 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

Malayali Vartha Recommends