Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ലിംഗം പോയ സ്വാമിക്ക് വേണ്ടി രംഗത്തെത്തിയ നവാസിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു

23 MAY 2017 04:57 PM IST
മലയാളി വാര്‍ത്ത

ലിംഗം പോയ സ്വാമിക്കു വേണ്ടി രംഗത്തെത്തിയ പായ്ചിറ നവാസിനെതിരെ പോലീസ് രഹസ്യാന്വേഷണം തുടങ്ങി. ഇയാള്‍ പൊതുപ്രവര്‍ത്തകനാണെന്ന വ്യാജേന കേസുകളുടെ ഗതി തിരിച്ചുവിടുന്നു എന്നാണ് പോലീസിന്റെ സംശയം. നിരവധി കേസുകളില്‍ പ്രതിയായ പായ്ചിറ നവാസ് തിങ്കളാഴ്ച ഏഷ്യാനെറ്റിലെ രാത്രി കാല ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ആക്ഷേപവും ചൊരിഞ്ഞു. പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 
നവാസിന്റെ സംസാരം ചര്‍ച്ചയ്ക്കിടയില്‍ അസ്വാരസ്യമുണ്ടാക്കി. പിന്നീട് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തന്നെ നവാസിനെ സ്വാമിയുടെ ബിനാമിയാണെന്ന് വിശേഷിപ്പിക്കുന്ന സന്ദര്‍ഭവും ഉണ്ടായി.
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പേരില്‍ ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ നവാസ് ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം തന്നെ തെറ്റാണെന്നും തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ മെനഞ്ഞെടുക്കുന്നതാണെന്നും നവാസ് പറയുന്നു.
മന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ െ്രെപവറ്റ് സെക്രട്ടറി നല്‍കിയതാണ് മറ്റൊരു പരാതി. ഇതില്‍ പണം കൊടുത്തില്ലെങ്കില്‍ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. മൂന്നാമത്തെ കേസ് അലക്ഷ്യമായി വാഹനം ഓടിച്ചതിന് എതിരെയുള്ളതാണ്.
എല്ലാ കേസുകളും തനിക്കെതിരായി വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ നല്‍കുന്നതാണെന്നതാണ് ആരോപണം. എന്നാല്‍ നവാസ് ഒട്ടും സ്വാതികനല്ലെന്നാണ് പോലീസ് പറയുന്നത്.
എ.ഡി.ജി.പി.ശ്രീലേഖ രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരുന്നപ്പോള്‍ പായിച്ചിറ നവാസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഒരു കത്ത് ലോകനാഥ് ബഹ്‌റ ക്ക് നല്‍കിയിരുന്നു. പ്രസ്തുത കത്തില്‍ നവാസ് പ്രതിയായ കേസുകളുടെയെല്ലാം വിശദാംശങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരന്വേഷണവും നടന്നില്ല.
സംസ്ഥാന പോലീസിലെ ഒരു ഉന്നതന്റ വിശ്വസ്തനാണ് നവാസ്. പല ഐ.എ എസ് ,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യാറുള്ളത് നവാസാണ്. പോലീസ് ഉന്നതന്റെ ശത്രുക്കള്‍ക്കെതിരെ നവാസ് നിരന്തരം തിരിയുന്നതിന്റെ കാരണം അന്വേഷിച്ച് പോയപ്പോഴാണ് നവാസിനെതിരെ ഇന്റലിജന്‍സിന് വിശദാംശങ്ങള്‍ ലഭിച്ചത്.
പണം ഉള്ളവര്‍ക്ക് വേണ്ടി കേസു നടത്തുന്ന വ്യക്തിയാണ് നവാസ് എന്ന് ഇന്റലിജന്‍സ് സംശയിക്കുന്നു. ശ്രീലേഖ അയച്ച ഫയല്‍ ഇന്റലിജന്‍സ് ആസ്ഥാനവും പോലീസ് ആസ്ഥാനവും തപ്പിയെടുത്തു. സ്വാമിയുമായുള്ള ബന്ധവും അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (11 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (23 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends