Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജേക്കബ് തോമസിന്റ പുസ്തകം തീക്കളി; വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കും

23 MAY 2017 06:43 PM IST
മലയാളി വാര്‍ത്ത

ജേക്കബ് തോമസ് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നുവോ. ഡി ജി പി ജേക്കബ് തോമസ് എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം വിപണിയില്‍ നിന്നും പിന്‍വലിച്ചേക്കും. മുന്‍ മന്ത്രി കെ.സി.ജോസഫിന് പിന്നാലെ സി പി ഐ യും ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ദുരുപയോഗം ചൂണ്ടികാണിച്ച് ആയിരിക്കും നടപടിയുണ്ടാകും. പ്രകാശന ചടങ്ങില്‍ നിന്നും മാറി നില്‍ക്കണമെന്ന് കഴിഞ്ഞ ദിവസം നിയമവകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണിയുടെ നോമിനിയാണ് നിയമസെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ ബി.ജി.ഹരീന്ദ്രനാഥ്. സര്‍ക്കാര്‍ മാറിയിട്ടും അദ്ദേഹത്തെ മാറ്റാത്തത് അദ്ദേഹത്തിന്റെ കഴിവ് കാരണമാണ്. മുന്‍ ചീഫ് ജസ്റ്റിസ് പയസ് കുര്യാക്കോസിനെ വരെ ആക്ഷേപിക്കുന്ന പുസ്തകം പ്രകാശനം ചെയുന്നത് മുഖ്യമന്ത്രിയുടെ അന്തസിന് യോജിച്ച കാര്യമല്ലെന്നാണ് നിയമ സെക്രട്ടറി മുഖ്യമന്ത്രിയെ അറിയിച്ചത്.
സി.ദിവാകരനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളാണ് ജേക്കബ് തോമസിന്റെ പുസ്തകത്തിലുള്ളത്. ദിവാകരനെ പോലൊരു നേതാവിനെ അധിക്ഷേപിച്ച ചടങ്ങില്‍ പങ്കെടുക്കരുതെന്ന് സി പി ഐ മുഖ്യമന്ത്രിയോട് പറഞ്ഞില്ല. എന്നാല്‍ കാനം കോടിയേരിയുമായി ഇക്കാര്യം സംസാരിച്ചു. ഉമ്മന്‍ ചാണ്ടിക്കും ആര്‍.ബാലകൃഷ്ണ പിളളുമെതിരെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. 
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും തനിക്ക് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് പുസ്തകം എഴുതുമ്പോള്‍ അതിന് സര്‍ക്കാരിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന മിനിമം നിയമമാണ് ജേക്കബ് തോമസ് ലംഘിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള നേതാക്കളെ അഴിമതിക്കാരാകാന്‍ ആരാണ് ജേക്കബ് തോമസിന് അനുവാദം നല്‍കുന്നത്? അദ്ദേഹം വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ സന്ദര്‍ഭത്തില്‍ അദ്ദേഹം എന്താണ് ചെയ്തത്. ഒരു അഴിമതിയെങ്കിലും കണ്ടെത്തിയോ? 
ഏതായാലും പുതിയ കളി തീക്കളിയാകും. പുസ്തകത്തിന്റെ പേരില്‍ ലഭിച്ച എല്ലാ പബ്‌ളിസിറ്റിയും കോടതി കയറും. സി.ദിവാകരനും മറ്റുള്ളവരും മാനനഷ്ടം ഫയല്‍ മറുപടി പറയേണ്ട ബാധ്യത ജേക്കബ് തോമസിന് മാത്രമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (11 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (23 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends