വിഴിഞ്ഞം; സി.എ.ജി റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കും. വിശദ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സര്‍ക്കാരും അദാനി പോര്‍ട്‌സും തമ്മിലുണ്ടാക്കിയ കരാറില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചത്. സാമ്പത്തിക സാങ്കേതിക എസ്റ്റിമേറ്രുകളില്‍ പ്രതീക്ഷിക്കുന്ന ചെലവ് കൂടി. 7525 കോടി രൂപയാണ് വിഴിഞ്ഞം പദ്ധതിയുടെ ചെലവ്. കടല്‍ കുഴിക്കല്‍ , യന്ത്രോപകരണങ്ങള്‍, കെട്ടിടം എന്നിവയ്ക്കായി 4,089 കോടി രൂപയും പുലിമുട്ട് , മത്സ്യ ബന്ധന തുറമുഖം എന്നിവയ്ക്കായി 1,463 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 1,973 കോടിയും വേണം. അദാനി നല്‍കേണ്ടത് 2,454 കോടി രൂപയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി വയബിലിറ്രി ഗ്യാപ് ഫണ്ടായി 1,635 കോടി രൂപ നല്‍കണം. പുലിമുട്ടിനായി സംസ്ഥാന സര്‍ക്കാര്‍ 1,463 കോടി ചെലവിടണം. അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള 1,973 കോടി രൂപയും സംസ്ഥാനം വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























