സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തുന്ന ഉപരോധം തുടരുന്നു

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു. ഇന്നു രാവിലെ മുതല്‍ ഉപരോധം തുടങ്ങുമെന്നാണ് യുവമോര്‍ച്ച പ്രഖ്യാപിച്ചതെങ്കിലും ഇന്നലെ വൈകിട്ട് ആറരയോടെ തന്നെ നൂറു കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയിരുന്നു . പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാന ഗെയിറ്രിന് മുന്നില്‍ ഒരു ഭാഗത്താണ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നത്. മറ്റൊരു ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും സമരമുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെയാണ് യുവമോര്‍ച്ച വിമര്‍ശിക്കുന്നതെങ്കിലും അക്രമരാഷ്ട്രീയത്തിനെതിരായാണ് അവരുടെ പ്രധാന മുദ്രാവാക്യം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തില്‍ നിന്നുള്ള നേതാക്കളോടൊപ്പം യുവമോര്‍ച്ച ദേശീയ നേതാക്കളും സമരത്തില്‍ പങ്കെടുക്കും.
യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ പൂനം മഹാജന്‍ എം.പി, ദേശീയ ജനറല്‍ സെക്രട്ടറി അഭിജാത് മിശ്ര, വൈസ് പ്രസിഡന്റുമാരായ മധുകര്‍ ദേശായി, കെ.പി.മുരുകാനന്ദം, രഞ്ജിത് ദാസ് മാഥൂര്‍, ഇജാസ് ഹുസൈന്‍, സൗരവ് സിദ്ധ, അനൂപ് കൈപ്പള്ളി തുടങ്ങിയവരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 180 ഓളം നേതാക്കളും പങ്കെടുക്കുന്നുണ്ട്. ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു, സെക്രട്ടറി എ.രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























