പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി, നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്ന് മുഖ്യമന്ത്രി; വി.എസ് ചടങ്ങില്‍ നിന്നും വിട്ടുനിന്നു

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ആഘോഷ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്ന് പിണറായി കുറ്റപ്പെടുത്തി. ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കും. എന്നാല്‍ നശീകരണവാസനയോടെ സമീപിച്ചാല്‍ തളരില്ലെന്നും പിണറായി പറഞ്ഞു. പൂര്‍ത്തിയാക്കാനിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പിണറായി തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തിരുവനന്തപുരംകാസര്‍ഗോഡ് ദേശീയ ജലപാത അടക്കമുള്ള പദ്ധതികളെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. തിരുവനന്തപുരംകാസര്‍ഗോഡ് ദേശീയ ജലപാത പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതകള്‍ നവീകരിക്കും. കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാരിന്റെ ഗുണം പരമായ ഇടപെടല്‍ ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വേദിയില്‍ സ്ഥാപിച്ചിരുന്ന കല്‍വിളക്കുകളില്‍ മന്ത്രിമാര്‍ തിരി തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. പിന്നാലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആയിരം മണ്‍ചിരാതുകള്‍ തെളിച്ചു.
https://www.facebook.com/Malayalivartha























