മദ്യലഹരിയില്‍ കണ്ടക്ടര്‍ ബസ് ഓടിച്ചു, പിന്നെ സംഭവിച്ചത്...

മദ്യലഹരിയില്‍ ബസ് ഓടിച്ച കണ്ടക്ടര്‍ കാറും ബൈക്കും ഇടിച്ചു തെറിപ്പിച്ച് വൈദ്യുത തൂണുകളും തകര്‍ത്തു. ബസ് ഓടിച്ച ആദര്‍ശ്(32), ബൈക്ക് യാത്രക്കാരനായ ചെറുന്നിയൂര്‍ സ്വദേശി സുരേഷ് എന്നിവര്‍ക്കു പരിക്കേറ്റു.
രണ്ടു കിലോമീറ്ററോളം അതിവേഗം പാഞ്ഞ ബസ് വൈദ്യുത തൂണുകള്‍ തകര്‍ത്ത് മൈല്‍ക്കുറ്റിയില്‍ ഇടിച്ചാണ് നിന്നത്. വര്‍ക്കല- കല്ലമ്പലം- ആറ്റിങ്ങള്‍ റൂട്ടില്‍ ഓടുന്ന തൗഫിക്ക് എന്ന ബസാണ് ബുധനാഴ്ച രാത്രി യില്‍ അപകടമുണ്ടാക്കിയത്.
സര്‍വീസ് അവസാനിപ്പിച്ചതിനു ശേഷം മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന ബസാണ് മദ്യലഹരിയിലായ കണ്ടക്ടര്‍ ഓടിച്ച് അപകടമുണ്ടാക്കിയത്. കണ്ടക്ടര്‍ മദ്യലഹരിയിലാണ് ബസ് ഓടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























