അഞ്ചാംഘട്ട വോട്ടിംഗ് ആരംഭിച്ചു

പതിനാറാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് 12 സംസ്ഥാനങ്ങളിലെ 121 മണ്‌ഡലങ്ങളിലായി ആരംഭിച്ചു. ജസന്ത്‌സംഗ്, സുശീല്‍കുമാര്‍ ഷിന്‍ഡെ,സച്ചിന്‍ പൈലറ്റ്, നന്ദന്‍ മീലേക്കനി തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടും. 77 നിയമസഭാ മണ്‌ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
ഛത്തീസ്‌ഗഡിലെ മൂന്ന്, ബീഹാറിലെ ഏഴു മണ്‌ഡലങ്ങള്‍, ഗോവയിലെ രണ്ട്, ജമ്മു കാശ്‌മീരിലെ ഒന്ന്, ജാര്‍ഖണ്‌ഡിലെ അഞ്ച്, കര്‍ണാടകയിലെ 28, മധ്യപ്രദേശിലെ പത്ത്, മഹാരാഷ്‌ട്രയിലെ 19, മണിപ്പൂരിലെ ഒന്ന്, ഒഡീഷാ 11, ഉത്തര്‍പ്രദേശ് 11, രാജസ്ഥാന്‍ 20, പശ്ചിമബംഗാളിലെ നാല് മണ്‌ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നു വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റില്‍ കോണ്‍ഗ്രസ് 36 സീറ്റിലും ബി.ജെ.പി. 40 സീറ്റിലും ജയിച്ചിരുന്നതാണ്.
https://www.facebook.com/Malayalivartha


























