Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ മനോനില തെറ്റിയ ആള്‍!!

29 MAY 2017 05:32 PM IST
മലയാളി വാര്‍ത്ത

പീഡന ശ്രമത്തിനിടയില്‍ സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ പുറത്ത് വന്നു. സ്വാമിയുടെ ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനാണെന്നും അയാള്‍ മാനസിക പ്രശ്നമുള്ള ആളാണെന്നും വെളിപ്പെടുത്തല്‍. കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദ ആശ്രമം സെക്രട്ടറി ഗരുഡ ഭജാനന്ദ തീര്‍ത്ഥയാണ് കേസില്‍ വലിയ വഴിത്തിരുവ് ഉണ്ടാക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് മുമ്പ് മനോനില തെറ്റിയ ആളായിരുന്നെന്നും 45 വയസ്സ് പ്രായമുള്ള സ്ത്രീയുമായി ബന്ധം പുലര്‍ത്തി വന്നിരുന്നതായും ഗംഗേശാനന്ദയുടെ അടുത്ത സുഹൃത്തും ആത്മീയവഴിയിലെ സന്തതസഹചാരിയുമായ ഗരുഡ ഭജാനന്ദ പറയുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിക്ക് സഹായത്തിനായി ഒപ്പമുള്ളത് ഗരുഡ ഭജാനന്ദയാണ്.

ഏതാണ്ട് മൂന്ന് മൂന്നര വര്‍ഷം മുമ്പ് ഒരു ദിവസം ഗംഗേശാനന്ദ സ്വാമി ആശ്രമത്തില്‍ വരുബോള്‍ കൂടെ ഇയാളും (അയ്യപ്പദാസ്) ഉണ്ടായിരുന്നുവെന്ന് ഗരുഡ ഭജാനന്ദ പറഞ്ഞു. സുഹൃത്ത് പരിചയപ്പെടുത്തിയ ആളാണെന്നും മനോനില തെറ്റിയിരിക്കുകയാണെന്നും ചികത്സിച്ച് ഭേദമാക്കണമെന്നും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇയാളുടെ അച്ഛനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.

ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ചികത്സയും ധ്യാനവും മറ്റും കൊണ്ട് ഏറെ താമസിയാതെ തന്നെ രോഗം ഭേദമായി. പിന്നീടാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങളേക്കുറിച്ച് അയ്യപ്പദാസ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വച്ചാണ് 45 വയസോളം പ്രായമുള്ള സ്ത്രീയുമായി താന്‍ പരിചയത്തിലായതെന്നും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ തന്റെ സമ്പാദ്യം മൊത്തം തട്ടിയെടുത്തെന്നും ഇതേത്തുടര്‍ന്നുള്ള വിഷമത്താലാണ് മാനസികനില തകരാറിലായതെന്നുമായിരുന്നു ഇയാളുടെ വിവരണം. രോഗം ഭേതമായതു മുതല്‍ ഇയാള്‍ സ്വാമിയുടെ നിഴലായി ഒപ്പം കൂടി.

സ്വാമി തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്ന അവസരത്തില്‍ അയ്യപ്പദാസിനേയും ഒപ്പം കൂട്ടിയിരുന്നു. ഈ അവസരത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇതറിഞ്ഞ സ്വാമി ഇരുവരെയും താക്കീത് ചെയ്തു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇത്. പിന്നീട് സ്വാമിയുമായി പെണ്‍കുട്ടി സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ല.

തനിക്ക് തെറ്റ് പറ്റിയെന്നും നേരില്‍ ക്ഷമ ചോദിക്കണമെന്നും ഇതിനായി നാട്ടിലെത്തണമെന്നും ഒരാഴ്ചയോളം തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോഴാണ് വയനാട്ടിലായിരുന്ന സ്വാമി തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. സ്വാമിയോട് നേരില്‍ മാപ്പ് ചോദിക്കലും മറ്റും നടത്തിയ ശേഷം അടുപ്പം കാണിച്ചാണ് പെണ്‍കുട്ടി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകിട്ട് ഇവള്‍ സ്നേഹത്തോടെ നല്‍കിയ കടല പായ്ക്കറ്റും സ്വാമി വാങ്ങിയിരുന്നു. ഇതിന് ശേഷം അയ്യപ്പദാസുമായി കൂടിച്ചേര്‍ന്നാണ് പെണ്‍കുട്ടി ഈ കൃത്യം നടപ്പിലാക്കിയതെന്നാണ് കരുതുന്നത്.

സംഭവത്തിന് ശേഷം അയ്യപ്പദാസ് ക്രിമിനലാണെന്ന് സ്വാമി പറഞ്ഞത് ഇത്തരത്തിലുള്ള സംശയം ഇരട്ടിയാക്കിയിട്ടുണ്ടെന്നും സ്വാമി ശരുഡ ഭജാനന്ദ തീര്‍ത്ഥ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാവിന് പുറമേ പിതാവും സഹോദരനും സ്വാമി ഒരു തെറ്റും ചെയ്തിട്ടില്ലന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് സ്വാമിയുടെ മാതാവ് കമലമ്മയെ നേരില്‍ കണ്ടാണ് ഇവര്‍ ഇരുവരും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ പെണ്‍കുട്ടിയുടെ മൊഴിയിലേ വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.

ആപത്തില്‍പെട്ട സുഹൃത്തിനെ സഹായിക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയതിന്റെ പേരില്‍ തനിക്കേ നേരെ ഉണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ തെല്ലും വിഷമമില്ലന്നു ഗംഗേശ്വാനന്ദ തെറ്റുകാരനല്ലന്ന ഉറച്ച വിശ്വാസത്തിലാണ് താന്‍ സംഭവത്തില്‍ ഇടപെട്ടതെന്നും ഗരുഡ ഭജാനന്ദ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്ന ഗംഗേശ്വാനന്ദ തീര്‍ത്തപാദരോടൊപ്പം സംഭവം ഉണ്ടായതിന്റെ പിറ്റേന്നുപുലര്‍ച്ചെ മുതല്‍ എന്തിനും ഏതിനും തയ്യാറായി സ്വാമി രംഗത്തുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (7 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (8 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends