ഊണും ഉറക്കവും ഉപേക്ഷിച്ച് പൊലീസുകാരെ ആശുപത്രിയിലാക്കി മണിയാശാന്‍ താരമായത് ഇങ്ങനെ...

മന്ത്രി എംഎം മണിയുടെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്നു പോലീസുകാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ എഎസ്‌ഐയ്ക്കും രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും പരിക്കേറ്റു, മെയ് 29 തിങ്കളാഴ്ച രാത്രി തൃശൂര്‍ പുഴക്കല്‍ സിഗ്‌നലിന് സമീപമായിരുന്നു അപകടം. മന്ത്രി എംഎം മണിയായിരുന്നു അപകടത്തില്‍പ്പെട്ട പോലീസുകാരെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍ മുന്‍പിലുണ്ടായിരുന്നത്.
തുടര്‍ന്ന് ഇവരോടൊപ്പം ആശുപത്രിയിലെത്തിയ മന്ത്രി ചികിത്സ സൗകര്യം ഉറപ്പുവരുത്തുകയും ചെയ്തു. അപ്രതീക്ഷിതമായി മന്ത്രിയെ കണ്ട ആശുപത്രി അധികൃതരും നാട്ടുകാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും അതൊന്നും ഗൗനിക്കാതെ ഒരു സാധാരണക്കാരനെ പോലെ ആശുപത്രി വരാന്തയിലിരുന്ന് പോലീസുകാര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന്റെ തിരക്കിലായിരുന്നു മന്ത്രി.
തിങ്കളാഴ്ച രാത്രി തൃശൂര്‍ പുഴക്കല്‍ സിഗ്‌നലിന് സമീപത്തുള്ള യു ടേണിലായിരുന്നു അപകടമുണ്ടായത്. മന്ത്രിക്ക് പൈലറ്റായി പോയിരുന്ന കുന്ദംകുളം പോലീസിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടതുവശത്തു കൂടി കയറി വന്ന മറ്റൊരു വാഹനത്തെ കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച മറിഞ്ഞത്. പോലീസ് വാഹനത്തിലുണ്ടായിരുന്ന കുന്ദംകുളം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ദിനേശന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ബിജു, പ്രവീണ്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
കോഴിക്കോട് നിന്നും സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി എംഎം മണി. അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്നിരുന്ന പോലീസുകാരെ എസ്‌കോര്‍ട്ട് വാഹനത്തില്‍ കയറ്റാനും ആശുപത്രിയിലെത്തിക്കാനും നേതൃത്വം നല്‍കിയതും മന്ത്രിയായിരുന്നു. അപകടത്തില്‍പ്പെട്ട പോലീസുകാരോടൊപ്പം മന്ത്രിയും ആശുപത്രിയിലേക്ക് പോയി. അപകടവിവരം അറിഞ്ഞ ആശുപത്രി അധികൃതര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്
പരിക്കേറ്റവരുമായി ആശുപത്രിയിലെത്തിയ മന്ത്രിയെ കണ്ട് ജീവനക്കാരും നാട്ടുകാരും ആദ്യമൊന്ന് അമ്പരുന്നു. വിവാദനായകനായ മന്ത്രി അപകടത്തില്‍പ്പെട്ടവരുമായി ഓടിവന്നതിന്റെ അന്ധാളിപ്പിലായിരുന്നു എല്ലാവരും. എന്നാല്‍ മറ്റൊന്നും ഗൗനിക്കാതെ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പുവരുത്താനുള്ള ഇടപെടലുകളിലായിരുന്നു മന്ത്രി. പദവി മാറ്റിവെച്ചായിരുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളെന്ന് ആശുപത്രിയിലുണ്ടായിരുന്നവരും പറഞ്ഞു.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മന്ത്രി മടങ്ങിയില്ലെന്ന് മാത്രമല്ല, ഡോക്ടര്‍മാരോട് പോലീസുകാരുടെ ആരോഗ്യനില ആരായാനും, അവര്‍ക്കൊപ്പം അല്‍പ്പസമയം കൂട്ടിരിക്കാനും അദ്ദേഹമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോലീസുകാരുടെ പരിക്ക് സാരമുള്ളതല്ലെന്നും, മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും ഉറപ്പുവരുത്തിയ ശേഷമാണ് മന്ത്രി ആശുപത്രിയില്‍ നിന്നും മടങ്ങിയത്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിക്കാനും ചികിത്സ ഉറപ്പുവരുത്താനും സമയം ചിലവഴിച്ച മന്ത്രിയെ അഭിനന്ദിച്ച് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























