മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിയെ മറ്റു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു. മലപ്പുറം സ്വദേശി സൂരജിനാണ് മര്‍ദനമേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി സൂരജ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് ക്യാംപസില്‍ കഴിഞ്ഞദിവസമാണ് ബീഫ് നടത്തിയിരുന്നു. പ്രതിഷേധത്തില്‍ 50ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും ചെയ്തു.
കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ നാലാഴ്ചത്തേക്കാണ് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു
https://www.facebook.com/Malayalivartha


























