സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു; തീരുമാനം വൈകില്ലെന്ന് സൂചന

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നു. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കിയായിരിക്കും പുതിയ നയം. ടൂറിസം മേഖലയുടെ ആശങ്ക പരിഹരിച്ചാകും പുതിയ മദ്യനമെയന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബാറുകള്‍തുറക്കുന്ന തരത്തില്‍ മദ്യനയം രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. 2017 മാര്‍ച്ച് ഒന്നിന് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയമദ്യനയം രൂപികരിക്കാനാണ് ആലോചന. പഞ്ചനക്ഷത്രമൊഴികെ ബാറുകളെല്ലാം പൂട്ടിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ അഴിച്ചുപണിവേണമെന്ന സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ട്. ഇതോടൊപ്പം, സുപ്രിം കോടതിയുടെ പാതയോര മദ്യനിരോധന ഉത്തരവ് കൂടി പരിഗണിക്കേണ്ടിവരും. ടൂറിസം മേഖലയിലെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ മുന്നണിതലത്തില്‍ എതിര്‍പ്പുണ്ടാകില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഇടതുമുന്നണി നേതൃയോഗം ജൂണ്‍ എട്ടിന് ചേരും. അതിന് മുമ്പ് സി.പിഐയുമായും ചര്‍ച്ചയുണ്ടാകും. മദ്യലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനകൂടിയതും, യുവാക്കള്‍ക്കിടയില്‍ ലഹരിമാഫിയ പിടിമുറുക്കിയതും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ജൂണ്‍ 30 ന് മുന്‍പ് മദ്യനയം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























