പൊന്മുടിയില് മിനി ബസ് കുഴിയിലേക്ക് വീണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു, ഒരാളുടെ നിലഗുരുതരം

പൊന്മുടിയില് മിനി ബസ് കുഴിയിലേക്ക് വീണ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. അമരവിളയില്‍ നിന്ന് പൊന്മുടിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ ഒരാളുടെ നിലഗുരുതരം.
പൊന്‍മുടിയില്‍ നിന്ന് മടങ്ങവെ ഇവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി.ഒമ്പത് സ്ത്രീകളും ആറ് പുരുഷന്മാരും മൂന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ടവരെ അതുവഴി വന്ന കെഎസ്ആര്‍ടിസി ബസില്‍ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























