ധൈര്യമുണ്ടെങ്കില്‍ സി.പി,എം ഡല്‍ഹിയിലെ എ.കെ.ജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ വെല്ലുവിളിച്ചുകൊണ്ട് കുമ്മനം

കശാപ്പ് നിരോധനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നതിനിടയില്‍ അരിഫെസ്റ്റുമായി യുവമോര്‍ച്ച രംഗത്ത്. വിശപ്പറിയാത്തവന്റെ ബീഫ് ഫെസ്റ്റിനിടയില്‍ വിശപ്പാറാത്തവന് ഒരുപിടി അന്നം എന്ന പേരില്‍ മേയ് 31ന് അട്ടപ്പാടിയിലാണ് യുവമോര്‍ച്ച പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി അട്ടപ്പാടിയില്‍ പോഷകാഹാര കിറ്റ് വിതരണം ചെയ്യും.
അതേസമയം, സി.പി.എം നേതാക്കളായ പ്രകാശ് കാരാട്ടിനും, സീതാറാം യച്ചൂരിക്കും ഡല്‍ഹിയിലെ എ.കെ.ജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം വെല്ലുവിളിച്ചു. കൊച്ചിയില്‍ സൈന്യത്തിനെതിരെയുള്ള സി.പി.എം പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























