ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഈ മാസം 23ന് ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റേയും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിന്റേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അരുണാചല്‍ അതിര്‍ത്തിയിലെ കൊടുംകാട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അച്ചുദേവിന്റെ പകുതി കത്തിയ പഴ്‌സും പാന്‍കാര്‍ഡും രക്തം പുരണ്ട ഷൂസും ഇന്നലെ കണ്ടെത്തിയിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയാണ് അച്ചുദേവ്. കുറെ വര്‍ഷങ്ങളായി അച്ചുദേവിന്റെ അച്ഛന്‍ സഹദേവനും ഭാര്യയും തിരുവനന്തപുരത്താണ് താമസം.
ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ചെനീസ് അതിര്‍ത്തിക്ക് 172 കിലോമീറ്റര്‍ അടുത്ത്,? ആസാമിലെ തേസ്പൂര്‍ സലോനിബാരി വ്യോമസേനാ താവളത്തില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന യുദ്ധവിമാനം പത്തരയോടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വിമാനം കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ തീപിടിച്ച് വിമാനം നിലം പതിക്കുകയായിരുന്നെന്ന് കണ്ടെത്തി. തുടര്‍ന്ന് ഉപഗ്രഹത്തിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യത്. വാര്‍ത്താവിനിമയ സംവിധാനങ്ങളില്ലാത്ത കൊടുംകാട്ടിലെ പര്‍വതമേഖലയായതിനാല്‍ തന്നെ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.
മൃതദേഹങ്ങള്‍ ഇന്ന് തന്നെ സൈനിക ക്യാന്പിലെത്തിക്കും. പിന്നീട് നാട്ടിലെത്തിച്ചാവും സംസ്‌കാരം നടത്തുക. അച്ചുദേവിന്റെ സഹോദരി അനുശ്രീയുടെ ഭര്‍ത്താവ് നിര്‍മ്മല്‍ ഗോഹട്ടിയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























