വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് പദ്ധതിയെ ബാങ്ക് അട്ടിമറിക്കരുത്; പി.സി.ജോര്‍ജ്

ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകള്‍ അട്ടിമറിക്കരുതെന്നു പി.സി.ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ബജറ്റിലെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ബാങ്കുകള്‍ ഗവണ്‍മെന്റിനോടും പൊതുജനങ്ങളോടും സഹകരിച്ചു ചില തിരുത്തലുകള്‍ നടത്താന്‍ തയാറാകണം. അടിസ്ഥാന തുക എന്നുള്ളതു പ്രിന്‍സിപ്പല്‍ തുകയാണ്.
മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുള്ളതുപോലെ എസ്എല്‍ബിസിയ്ക്കു ബാങ്കിലൂടെ നല്‍കുവാനുള്ള അപേക്ഷാ ഫോറം സ്വീകരിക്കുകയും എസ്എല്‍ബിസിയുടെ അംഗീകാരം ഉറപ്പാക്കുകയും ചെയ്തതിനുശേഷം 40 ശതമാനം ഗുണഭോക്തൃവീതം ബാങ്കുകള്‍ സ്വീകരിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. 40 ശതമാനം പണം ഗുണഭോക്താവ് ബാങ്കില്‍ അടച്ചു കഴിഞ്ഞാല്‍ ലോണ്‍ക്ലോസ് ചെയ്യുമെന്ന് ഉറപ്പുവരുത്തണം.
ജോലി ലഭിക്കാത്തവരും പാവപ്പെട്ടവരുമായി ഗുണഭോക്താക്കള്‍ 40 ശതമാനം ഗഡുക്കളായി അടയ്ക്കുന്നതിനു ക്രമീകരണം ഉണ്ടാക്കാന്‍ ബാങ്കുകള്‍ സഹകരിച്ചാല്‍ ഈ സ്‌കീമിന്റെ പരിധിയിലുള്ള വിദ്യാഭ്യാസ ലോണുകള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കഴിയും. ലോണ്‍തുക അടച്ചുതീര്‍ന്നാല്‍ ലോണ്‍ എടുത്തയാളിന്റെയും ഗാരന്റിയറിന്റെയും പേരുകള്‍ സിഐബിഐഎല്ലില്‍നിന്ന് ഒഴിവാക്കണം. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ പലിശ സബ്‌സിഡി ബാങ്കുകള്‍ക്കു നല്‍കുന്ന ആനുകൂല്യമല്ല മറിച്ച പാവപ്പെട്ട വിദ്യാര്‍ഥികകളെയും രക്ഷിതാക്കളെയും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. അതിനാല്‍ 40 ശതമാനം ഗുണഭോക്തൃ വിഹിതത്തില്‍ ഈ പലിശയും ഉള്‍പ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























