മലയാളി യുവാവ് മരിച്ച കേസില്‍ 47 ലക്ഷം നഷ്ടപരിഹാരം തുക വാങ്ങാനിരുന്ന മാതാവും അപകടത്തില്‍ മരിച്ചു

മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച കേസില്‍ 2.70 ലക്ഷം ദിര്‍ഹം (ഏകദേശം 47 ലക്ഷം രൂപ)നഷ്ടപരിഹാരം നല്‍കാന്‍ വിധി. എന്നാല്‍ തുക ലഭിക്കും മുന്‍പ് യുവാവിന്റെ മാതാവ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. 2012 റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ ഒരേ നാട്ടുകാരായ മൂന്ന് യുവാക്കള്‍ മരണപ്പെട്ടിരുന്നു.
കൊല്ലം കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് തെക്ക് നെടിയത്ത് പടിക്കത്തില്‍ പരേതനായ അബ്ദുറഹ്മാന്‍ കുഞ്ഞിന്റെയും സുബൈദാബീവിയുടെയും 22 വയസുള്ള ഹാഷിമും ഇതിലുള്‍പ്പെടുന്നു. റാസല്‍ഖൈമയിലെ ഒരു മൊബൈല്‍കടയിലെ വിസയിലെത്തി അഞ്ചാമത്തെ ദിവസമാണ് റാസല്‍ഖൈമഫ ദുബൈ റോഡില്‍ ഹാഷിമും സൃഹൃത്തുക്കളും മരണപ്പെട്ടത്. സുബൈദാ ബീവിയുടെ ഏക സന്താനമായിരുന്നു ഹാഷിം . മകന്റെ മരണശേഷം മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ ബീവി.
പിന്നീട് സുബൈദാ ബീവിയും ഹാഷിമിന്റെ പിതാവിന്റെ ആദ്യഭാര്യയിലുള്ള മക്കളും ചേര്‍ന്ന് ദുബൈ അല്‍ക്കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളിക്ക് മുഖേന നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. നാലു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ചോദിച്ച് ഫയല്‍ ചെയ്ത സിവില്‍ കേസില്‍ ദുബൈ കോടതി 2.70 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി വിധിച്ചിരുന്നു. എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്ബനിയും അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും ദുബൈ അപ്പീല്‍ കോടതി പ്രാഥമിക കോടതി വിധി ശരിവെക്കുകയുമായിരുന്നു.
ഈ തുക ലഭിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുക കൈമാറാനിരിക്കെയാണ് മാതാവും തുകയുടെ അവകാശിയുമായ സുബൈദാ ബീവി ഇക്കഴിഞ്ഞ മേയ് ഒന്നിന് പുതിയ കാവില്‍ വാഹനം തട്ടി മരണപ്പെട്ടത്. നഷ്ടപരിഹാര കേസിനെക്കുറിച്ച് അഭിഭാഷകനുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ നഷട്പരിഹാര തുക സുബൈദാബീവിയുടെ അനന്തരാവകാശികള്‍ക്ക് നിയമാനുസരണം കൈമാറ്റം ചെയ്യുമെന്ന് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അറിയിച്ചു.
https://www.facebook.com/Malayalivartha


























