കുടിയന്മാരെ സന്തോഷിപ്പിന്‍; ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കും

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ നാല്‍പ്പത് ബാറുകള്‍ തുറക്കും. ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ഉപരിതല മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.
മാഹിയിലലെ 32 ബാറുകളും തുറക്കും. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാബാറുകളും അടച്ചു പൂട്ടണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. ദേശീയപാതയിലെ അപകടത്തിന് കാരണം സമീപത്തുള്ള ബാറുകളാണെന്ന കാര്യം പറഞ്ഞാണ് സുപ്രീം കോടതി ബാറുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ 1825 മദ്യശാലകള്‍ക്കാണ് താഴ് വീണത്.
https://www.facebook.com/Malayalivartha


























