കശാപ്പ് നിയന്ത്രിത നിയമം കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്‌റു: പഴി കേട്ടത് നരേന്ദ്ര മോദി

എം.എം.ഹസനും ഉമ്മന്‍ ചാണ്ടിയും മറ്റ് പിന്നണി ഗായകരും ചേര്‍ന്ന് അപലപിച്ചു നശിപ്പിച്ച കന്നുകാലി വില്‍പ്പന നിയന്ത്രണ ഉത്തരവ് കൊണ്ടുവന്നത് ജവഹര്‍ലാല്‍ നെഹ്‌റു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് 1960 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കൊണ്ടുവന്ന നിയമം അനുസരിച്ച് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ വിജ്ഞാപനം കൊണ്ടുവന്നു. ഇതേ വിജ്ഞാപനത്തിലാണ് കഷ്ടകാലത്തിനു മോദി കൈവച്ചത്.
മന്‍മോഹന്‍ സര്‍ക്കാര്‍ രൂപം കൊടുത്ത വിജ്ഞാപനം ഏറെ നാള്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ കിടന്നു. പിന്നീട് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുകയും പഴയ നിയമങ്ങള്‍ക്ക് ചട്ടമുണ്ടാക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇപ്രകാരം ചട്ടമുണ്ടാക്കിയ ഉത്തരവാണ് വിവാദമായത്.
കേരള ഹൈക്കോടതിയാണ് ഇക്കാര്യത്തില്‍ ശ്രദ്ധയമായ നിരീക്ഷണം നടത്തിയത്. കന്നുകാലികളെ കൊല്ലരുതെന്നോ കശാപ്പ് ചെയ്യരുതെന്നോ ഉത്തരവില്‍ പറഞ്ഞിട്ടില്ലെന്നാണ് കേരള ഹൈക്കോടതി പറഞ്ഞത്. കന്നുകാലികളെ കശാപ്പി നായി കാലി ചന്തകളില്‍ വില്‍ക്കരുതെന്ന് മാത്രമാണ് ഉത്തരവില്‍ പറഞ്ഞതെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു.
കന്നുകാലികളെ വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ വിറ്റ് കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. വിജ്ഞാപനം കൃത്യമായി വായിക്കാത്തതിലുള്ള അജ്ഞത കാരണമാണ് തെറ്റിദ്ധരിച്ചതെന്നും കേരള ഹൈക്കോടതി ചൂണ്ടി കാണിച്ചു.
യു പി എ സര്‍ക്കാരിന്റെ വിജ്ഞാപനത്തെ ബി ജെ പി സര്‍ക്കാര്‍ പുറത്തിറക്കി എന്ന തെറ്റ് മാത്രമാണ് സംഭവിച്ചത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കശാപ്പ് നിരോധിക്കാനുളള അധികാരം എങ്ങനെയാണ് കേന്ദ്ര വനം, വന്യ ജീവി ,പരിസ്ഥിതി വകുപ്പിനു ലഭിക്കുന്നതെന്നു പോലും കേരളത്തിലെ നിയമപണ്ഡിതര്‍ ചിന്തിച്ചില്ല.
സത്യത്തില്‍ കാള പെറ്റെന്ന് കേട്ടപ്പോള്‍ കയര്‍ എടുക്കുകയായിരുന്നു എല്ലാവരും. ബീഫാണ് മലയാളികളുടെ ആരോഗ്യരഹസ്യം എന്നു വരെ നമ്മുടെ മുഖ്യ മന്ത്രി പറഞ്ഞു. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും അദ്ദേഹം കത്തും എഴുതി. അപ്പോഴാണ് കേരള ഹൈക്കോടതിയുടെ രംഗപ്രവേശം.
1960ലെ നിയമം അനുസരിച്ചാണ് യു പി എ സര്‍ക്കാര്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിച്ചത്. നിയമത്തിന് കൂടുതല്‍ വ്യക്തത വരുത്തുന്നതായിരുന്നു ഇപ്പോഴത്തെ ശ്രമം. എന്നാല്‍ ഭരിക്കുന്നത് ബി ജെ പിയായതിനാല്‍ വിവാദം കൊഴുത്തു.ഇപ്പോഴും കന്നുകാലികളെ കേരളത്തില്‍ കൊല്ലുന്നത് കൂടമിട്ട് തലക്കടിച്ചാണ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ബീഫ് വഴി കേരളത്തില്‍ വ്യാപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























