സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കെ.ആര്‍. നന്ദിനിക്ക്, ആദ്യ 30 റാങ്കുകളില്‍ മൂന്ന് പേര്‍ മലയാളികള്‍...

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ നിന്നുള്ള കെ.ആര്‍. നന്ദിനിയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ മുപ്പത് റാങ്കുകളില്‍ മൂന്ന് റാങ്കുകള്‍ മലയാളികള്‍ക്കാണ്. ജെ. അതുല്‍ (കണ്ണൂര്‍, 13ാം റാങ്ക്), ബി. സദ്ധാര്‍ഥ് (എറണാകുളം, 15ാം റാങ്ക്), ബി.എ ഹംന മറിയം (കോഴിക്കോട്, 28ാം റാങ്ക്) എന്നീ മലയാളികളാണ് ആദ്യ 30 റാങ്കുകളില്‍ വന്നത്.
അതേസമയം ഫലം പ്രസിദ്ധീകരിച്ചതോടെ യു.പി.എസ്.സിയുടെ സൈറ്റ് തകര്‍ന്നു. അമിതമായ ട്രാഫിക്കാണ് സൈറ്റ് തകരാന്‍ കാരണമെന്നാണ് വിവരം. 1099 മത്സരാര്‍ഥികള്‍ പ്രവേശനത്തിന് അര്‍ഹത നേടി. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ഇന്ത്യന്‍ പോലീസ് സര്‍വ്വീസ് എന്നിവിടങ്ങളിലേക്ക് റാങ്ക് അടിസ്ഥാനത്തില്‍ വിജയികള്‍ക്ക് പ്രവേശനം നേടാം. ഫലം യു പി എസ് സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha


























