മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും, പുതിയ അധ്യയനവര്‍ഷത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന് സ്‌കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു

മധ്യവേനലവധിക്കു ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലായി 34 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എത്തുന്നത്. ഒന്നാം ക്ലാസിലേക്ക് മൂന്നര ലക്ഷത്തോളം കുട്ടികളെയാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അധ്യയനവര്‍ഷം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്.
12,000 സ്‌കൂളുകള്‍ പുതിയ അധ്യയനവര്‍ഷത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള പ്രവേശനോത്സവത്തിന് ഒരുങ്ങിക്കഴിഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഊരൂട്ടമ്പലം യു.പി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പഠനാവശ്യത്തിനായി മലയാളമണ്ണില്‍ നടന്ന ആദ്യ കലാപമായ കണ്ടല ലഹളയുടെ ശതാബ്ദി വേളയില്‍ സര്‍വശിക്ഷാ അഭിയാന്‍ നിര്‍മ്മിച്ച കണ്ടല ലഹള ശതാബ്ദി സ്മാരകം അദ്ദേഹം നാടിനു സമര്‍പ്പിക്കും.
വിദ്യാലയ ഗുണമേന്മ ലക്ഷ്യമാക്കിയുള്ള ജനകീയ വിദ്യാഭ്യാസ മാര്‍ഗരേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ഊരൂട്ടമ്പലം ഗവ. എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് കഥ പറഞ്ഞ് ക്ലാസിലേക്കു വരവേല്‍ക്കുന്നതോടെയാണ് പ്രവേശനോത്സവം ആരംഭിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി അധ്യക്ഷത വഹിക്കും.
ഐടി സ്‌കൂള്‍ വിക്‌േടഴ്‌സ് ചാനല്‍ ആരംഭിക്കുന്ന 15 വിനോദവിജ്ഞാന പരിപാടികളുടെ സംപ്രേഷണോദ്ഘാടനവും നിര്‍വഹിക്കും. വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി പാലിക്കണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം സൃഷ്ടിക്കുക, ജൈവവൈവിധ്യ ഉദ്യാനം നിര്‍മിക്കുക, മഴക്കുഴി നിര്‍മിക്കുക, വൃക്ഷത്തൈകള്‍ നടുക, കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുക, പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക, പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഫഌ്‌സ് ബോര്‍ഡുകളും പ്ലാസ്റ്റിക് തോരണങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























