റേഷന്‍ മണ്ണെണ്ണയ്ക്ക് വില കൂടി; നാലു മാസത്തിനിടെ കൂടിയത് അഞ്ച് രൂപ...

റേഷന്‍ കടകളിലൂടെയുള്ള മണ്ണെണ്ണയ്ക്ക് വില കൂട്ടി. നാലു മാസത്തിനിടെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 22 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. നേരത്തേ 17 രൂപയായിരുന്നതാണ് ഇപ്പോള്‍ 22 ആയിരിക്കുന്നത്. അതേസമയം, പൊതു വിപണിയില്‍ 54 രൂപയാണ് മണ്ണെണ്ണ വില.
സമ്പൂർണ വൈദ്യുതീകരണം നടപ്പിലായ കേരളത്തില്‍ പൊതുവിതരണ ശൃംഖലയിലൂടെ മണ്ണെണ്ണ എന്തിനു വിതരണം ചെയ്യണമെന്ന ന്യായീകരണമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കു നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്കു അര ലിറ്റര്‍ മണ്ണെണ്ണയുമാണ് റേഷന്‍ കടകളിലൂടെ നല്‍കുന്നത്. എന്നാല്‍ മലയോര മേഖലയില്‍ വളരെ കുറച്ചു കുടുംബങ്ങള്‍ക്കു മാത്രമേ നാലു ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളിലൂടെ നല്‍കുന്നുള്ളൂ.
https://www.facebook.com/Malayalivartha


























