രോഗം ബാധിച്ച പിഞ്ചു കുഞ്ഞിനോട് ക്രൂരത കാണിച്ച് മാതാപിതാക്കള്‍

പുറമെ എന്ത് നടന്നാലും മാതാപിതാക്കള്‍ തന്റെ കുഞ്ഞ് എപ്പോഴും വിലപ്പെട്ടതു തന്നെയാണ് എന്നാല്‍ കഴിഞ്ഞ ദിവസം തീവണ്ടിയില്‍ സംഭവിച്ച കാര്യങ്ങള്‍ കേട്ടാള്‍ ഞെട്ടിപ്പോകും. ഒരു മാസം പ്രായമായ കുഞ്ഞിനെ ദമ്പതികള്‍ തീവണ്ടിയില്‍ ഉപേക്ഷിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
ചെവ്വാഴ്ച വൈകുന്നേരം കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിനിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച ദമ്പതികളെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. അടൂര്‍ സ്വദേശികളായ ദമ്പതികളാണ് ജനറല്‍ കംപാര്‍ട്ട്മെന്റിലെ അപ്പര്‍ ബര്‍ത്തില്‍ കുഞ്ഞിനെ കിടത്തിയ ശേഷം ട്രെയിനിറങ്ങിയത്.
കുട്ടിയെ എടുക്കാതെ ആദ്യം അജിയും പിന്നാലെ അഞ്ജനയും ഇറങ്ങുന്നതുകണ്ട് സംശയം തോന്നിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടി ട്രെയിന്‍ പുറപ്പെടും മുന്‍പ് കുട്ടിയെ ട്രെയിനില്‍ നിന്നും പുറത്തെടുത്തു.
കുട്ടിക്ക് ജന്മനാ ശ്വാസകോശസംബന്ധയായി അസുഖം ഉണ്ടെന്നും, ചികിത്സക്കായി പണം ഇല്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നും മാതാപിതാക്കള്‍ ആര്‍പിഎഫിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ കുട്ടിയെ വിട്ടുനല്‍കി ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























