പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

പൊന്‍മുടിയില്‍ വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിതുരയിലെ ആശുപത്രിയിലും നെടുമങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊന്‍മുടി ഇരുപത്തിയൊന്നാം വളവിലാണ് ഇന്നു രാവിലെ അപകടം നടന്നത്. കൊല്ലം മീയന്നൂരിലെ സണ്‍ഡേ സ്‌കൂളില്‍ നിന്നുളള വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ചിരുന്ന ബസാണ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. ഫയര്‍ഫോഴ്‌സും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























