കരിമ്പിന്‍ തോട്ടത്തില്‍ തൊഴിലാളിയെ പെരുമ്പാമ്പ് പിടികൂടി

മറയൂര്‍ കാന്തല്ലൂര്‍ പഞ്ചായത്തിലെ ചാനല്‍മേടു ഭാഗത്തു കരിമ്പിന്‍തോട്ടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളിയെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു. തുടര്‍ന്ന് പെരുപാമ്പിനെ വനപാലകര്‍ വന്ന പിടികൂടി. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ജനവാസ കേന്ദ്രമായ ആനക്കാല്‍പെട്ടി ഭാഗത്തുള്ള ബാലുവിന്റെ കരിമ്പിന്‍ തോട്ടത്തിനുള്ളില്‍വച്ചാണ്, കരിമ്പ് വെട്ടിക്കൊണ്ടിരുന്ന ഈശ്വരന്റെ വലതു കയ്യിലേക്കു പാമ്പ് ചാടിവീണു ചുറ്റിവരിയാന്‍ ആരംഭിച്ചത്.
കുതറിമാറി മറ്റു തൊഴിലാളികളുടെ സഹായത്തോടെ രക്ഷപ്പെട്ട ഈശ്വരന്‍ മറയൂര്‍ വനംവകുപ്പ് ഓഫിസില്‍ വിവരം അറിയിച്ചു. ഈ സമയം പെരുമ്പാമ്പ് കരിമ്പിന്‍ തോട്ടത്തിനുള്ളിലേക്കു കയറിയിരുന്നു. സ്ഥലത്തെത്തിയ നാച്ചിവയല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരായ സെല്‍വരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണു പെരുമ്പാമ്പിനെ ചാക്കിലാക്കിയത്. സ്‌റ്റേഷനിലെത്തിച്ചതിനുശേഷം പിന്നീടു വനമേഖലയില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha



























