സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

സംശയരോഗം മൂത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഇന്നു രാവിലെ എട്ടരമണിയോടെയാണ് കുമളി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് തമിഴ്‌നാട് സ്വദേശിനി അന്ന ലക്ഷ്‌മിയെ ഭര്‍ത്താവ് മണികണ്‌ഠന്‍ കഴുത്തറുത്ത് കൊന്നത്. മണികണ്‌ഠന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. അന്ന ലക്ഷ്‌മിയ്‌ക്ക് മറ്റൊരാളുമായി അവിഹിതമുണ്ടെന്ന സംശയമാണ് മണികണ്‌ഠനെ ഇത്തരത്തില്‍ ഒരു ക്രൂര കൊലപാതകത്തിലേയ്‌ക്ക് നയിച്ചത്. ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് മണികണ്‌ഠനും അന്ന ലക്ഷ്‌മിയും.
https://www.facebook.com/Malayalivartha


























