മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത് സിനിമയില്‍ പാടാത്തയാള്‍ക്ക്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത് സിനിമയില്‍ പാടാത്തയാള്‍ക്ക്. മികച്ച ഗായകനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്ത ഒറീസ എന്ന ചിത്രത്തിലെ 'ജന്‍മാന്തരങ്ങളില്‍' എന്ന ഗാനം പാടിയ പ്രദീപ് ചന്ദ്രകുമാറിന് ലഭിക്കേണ്ട പുരസ്‌കാരമാണ് ആളുമാറി കാര്‍ത്തികിന് ലഭിച്ചത്.
സിനിമയ്ക്കായി ഇരുവരുടെയം ശബ്ദത്തില്‍ ഗാനം റെക്കോര്‍ഡ് ചെയ്തിരുന്നുവെങ്കിലും പ്രദീപ് ട്രാക്ക് പാടിയത് സിനിമയില്‍ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ജൂറിയെ അറിയിച്ചിരുന്നുവെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രതീഷ് വേഗ മാധ്യമങ്ങളോട് പ്രതികരിച്ചു.
അവാര്‍ഡ് ലഭിക്കാതെ പോയതില്‍ വിഷമമില്ലെന്നും ഇത്തരത്തില്‍ ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗായകന്‍ പ്രദീപ് ചന്ദ്രര്‍ പ്രതികരിച്ചു. അവാര്‍ഡ് ആളുമാറി പ്രഖ്യാപിച്ച കാര്യത്തില്‍ ജൂറിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കുമെന്ന് സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























