ആ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് വേണ്ട... അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കൊണ്ട് രാജ കുടുംബം, ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്

അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഭാഗിമയി സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും രാജ കുടുംബം പൂര്‍ണമായി പിന്നോട്ടു പോയി. അമിക്കസ്‌ക്യുറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് രാജകുടുംബത്തിന്റെ നിലപാട് മാറ്റം. ഇത് സംബന്ധിച്ച മറുപടി സത്യവാങ്മൂലം രാജകുടുംബം നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
ആശയ വിനിമയം നടത്താതെ ഏകപക്ഷീയമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സമവായ റിപ്പോര്‍ട്ടല്ലെന്നും രാജകുടുംബം ആരോപിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാലുമായുള്ള ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായും എതിര്‍ക്കാന്‍ രാജകുടുംബം തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























