മദ്യരാജാക്കന്‍മാര്‍ ഇടപെട്ടു, കേസു പറയുന്നതില്‍ നിന്നും ജഡ്‌ജി പിന്മാറി

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് വിധി പറയാനിരിക്കെ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്‌ജി സി.ടി. രവികുമാര്‍ പിന്മാറി. ഹൈക്കോടതിയില്‍ ബാറുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. തവമണി വീട്ടിലെത്തി കണ്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജഡ്‌ജി പിന്മാറിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ശ്രമിച്ചതായി രവികുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
ഇന്ന് കേസ് പരിഗണനയ്‌ക്ക് വന്നപ്പോഴാണ് കേസില്‍ വിധി പ്രസ്‌താവിക്കുന്നില്ലെന്ന് രവികുമാര്‍ അറിയിച്ചത്. തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്ന സാഹചര്യത്തില്‍ ഈ കേസില്‍ വിധി പറയുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് അവധിക്കാല കോടതിയിലേക്ക് കേസ് മാറ്റാമെന്നും വ്യക്തമാക്കി.
അതേസമയം കേസ് പുതിയ ബഞ്ച് പരിഗണിക്കുകയാണെങ്കില്‍ വാദങ്ങള്‍ എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























