വിവിധ വകുപ്പുകളിലേയ്ക്കുള്ള എല്‍ഡിസി ആദ്യ പരീക്ഷയ്ക്ക് 3.98 ലക്ഷം അപേക്ഷകര്‍; അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ പരീക്ഷ എഴുതാനാകില്ല

വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡി കഌര്‍ക്ക് നിയമനത്തിനുള്ള ആദ്യ പരീക്ഷയെഴുതാന്‍ മൂന്ന് ലക്ഷം അപേക്ഷകര്‍. ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പരീക്ഷയ്ക്ക് എത്തുന്നവര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കരുതിയില്ലെങ്കില്‍ എഴുതാനാകില്ല. ഏഴു ഘട്ടമായി നടക്കുന്ന എല്‍ഡിസി ടെസ്റ്റിലെ അവസാന പരീക്ഷ ഓഗസ്റ്റ് 26 ന് നടക്കും. തിരുവനന്തപുരം, മലപ്പുറം ജില്ലകള്‍ക്കുള്ള പരീക്ഷയാണ് ആദ്യം നടക്കുന്നത്. ഒമ്പത് ജില്ലകളിലായി 1635 കേന്ദ്രങ്ങളില്‍ 3,98,983 പേരാണ് അപേക്ഷകര്‍.
തിരുവനന്തപുരത്ത് അപേക്ഷിച്ച 2,29,103 പേര്‍ക്ക് 978 പരീക്ഷാകേന്ദ്രങ്ങളും മലപ്പുറത്ത് അപേക്ഷിച്ച 1,69,286 പേര്‍ക്ക് 657 പരീക്ഷാകേന്ദ്രങ്ങളുമാണുള്ളത്. ജില്ലാതല പരീക്ഷ എഴുതേണ്ടവര്‍ അരമണിക്കൂര്‍ മുമ്പ് ഹാളിലെത്തണം. 1.30 കഴിഞ്ഞ് എത്തുന്നവരെ ഹാളില്‍ പ്രവേശിപ്പിക്കില്ല. കൊച്ചിയില്‍ ഗതാഗതനിയന്ത്രണമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസിയും റെയില്‍വേയും പ്രത്യേക ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഡിസംബറിനുള്ളില്‍ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനാണ് പദ്ധതി. 2018 മാര്‍ച്ച് 31 ന് പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട പരീക്ഷ കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കുള്ളതാണ്. പരീക്ഷ ജൂലൈ 1 ന് നടക്കും. കൊല്ലത്ത് 1,13,488 പേരും തൃശൂരില്‍ 1,61,625 പേരും കാസര്‍ഗോഡ് 64,236 പേരുമാണ് പരീക്ഷയെഴുതാനിരിക്കുന്നത്. കോട്ടയം, വയനാട് ജില്ലകളിലേക്കുള്ള അവസാന പരീക്ഷ ഓഗസ്റ്റ് 26 നാണ്. തസ്തികമാറ്റത്തിന് വേണ്ടിയുള്ള പരീക്ഷ ഓഗസ്റ്റ് 19 ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കും.
https://www.facebook.com/Malayalivartha

























