തൃശൂര്‍ മൃഗശാലയുടെ താല്‍ക്കാലിക അംഗീകാരം സെന്‍ട്രല്‍ സൂ അതോറിറ്റി പിന്‍വലിച്ചു

തൃശൂര്‍ മൃഗശാലയുടെ താല്‍ക്കാലിക അംഗീകാരം സെന്‍ട്രല്‍ സൂ അതോറിറ്റി പിന്‍വലിച്ചു. 1993ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച വേള്‍ഡ് സൂ കണ്‍സര്‍വേഷന്‍ സ്ട്രാറ്റജിയനുസരിച്ച് ഓരോ ജീവികള്‍ക്കും വേണ്ട ആവാസസ്ഥാനങ്ങള്‍ പാലിക്കുന്ന മൃഗശാലകള്‍ മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനകം സൗകര്യങ്ങളൊരുക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
1996 മുതല്‍ തൃശൂര്‍ മൃഗശാല താല്‍ക്കാലിക അംഗീകാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.13 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം കൂടി അംഗീകാരം നീട്ടി നല്‍കിയെങ്കിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന നടപടികളിലേക്ക് സംസ്ഥാനം കടന്നിരുന്നില്ല.
ഇതേത്തുടര്‍ന്ന് 1996 മുതല്‍ മൃഗശാലക്ക് സെന്‍ട്രല്‍ സൂ അതോറിറ്റി നല്‍കിയിരുന്ന ഗ്രാന്റ് തടഞ്ഞുവെച്ചിരുന്നു. മൃഗശാലയുടെ അംഗീകാരം നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടായപ്പോള്‍ പുത്തൂരില്‍ വനംവകുപ്പിന് കീഴിലുള്ള സഥലത്ത് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എന്ന പേരില്‍ വിപുലമായ സംവിധാനങ്ങളോടെ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും അത് എവിടെയുമെത്തിയിട്ടില്ല.
പുതിയ രൂപരേഖയുടെ അടിസ്ഥാനത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയ പൊതുമരാമത്ത് വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ടെന്ന് വനം മന്ത്രി വി.കെ.രാജു അറിയിച്ചു.
https://www.facebook.com/Malayalivartha

























