കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ സദസ്സിന്റെ കരഘോഷം ഇ.ശ്രീധരന്

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരന് ലഭിച്ചത് നരേന്ദ്ര മോഡിയ്ക്ക് പോലും ലഭിക്കാത്ത രീതിയിലുള്ള കയ്യടി.
കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ വേദിയില്‍ കൊച്ചി മെട്രോ എം.ഡി ഏലിയാസ് ജോര്‍ജ് മെട്രോമാനെ സ്വാഗതം ചെയ്തപ്പോഴാണ് സദസിന്റെ കരഘോഷം മുഴങ്ങിയത്. നേരത്തെ, മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഇ.ശ്രീധരനെ അടക്കമുള്ളവരെ ഒഴിവാക്കിയത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചത് അനുസരിച്ചാണ് അദ്ദേഹത്തെയും വേദിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.
അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടന സമ്മേളനം കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha

























