കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത് മോഡി, മെട്രോ മൊബൈല്‍ ആപ്പ് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കു കുതിപ്പ് നല്‍കുന്ന കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. സ്വാഗതം ആശംസിച്ചപ്പോള്‍ ഇ.ശ്രീധരന് വന്‍കയ്യടിയാണ് ലഭിച്ചത്. മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന കരഘോഷത്തിനാണ് സദസ്സ് സാക്ഷ്യം വഹിച്ചത്.
മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂര്‍ത്തിയായത്.
എംജി റോഡില്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ രണ്ടു വര്‍ഷവും. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























