'കുമ്മനം ഇടപ്പെട്ട്' ഹാഷ് ടാഗ് ട്വിറ്റെറില്‍ ട്രെന്‍ഡ് ആകുന്നു

കേരളത്തില്‍ നിന്നുള്ള കാര്യങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുന്നത് പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെ എന്തെങ്കിലും വരുന്നത് അപൂര്‍വ്വമാണ്. എന്തായാലും കുമ്മനം രാജശേഖരന്‍ ഇടപെട്ട് ഇ ശ്രീധരനും രമേശ് ചെന്നിത്തലയ്ക്കും മെട്രോ ഉദ്ഘാടന വേദയില്‍ സ്ഥാനം ലഭിച്ചതുപോലെ ട്വിറ്ററില്‍ മലയാളത്തിനും സ്ഥാനം ലഭിച്ചിരിക്കുകയാണ്. 'കുമ്മനം ഇടപെട്ട്' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്റില്‍ ട്രെന്‍ഡിങ് ആണ്. നേരത്തെ പോ മോനെ മോദി, അലവലാതി ഷാജി, തൊരപ്പന്‍ രാജീവ് എന്നിവ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു.
എല്ലാം ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും ബിജെപിക്ക് എതിരായിരുന്നു. ഇപ്പോഴിതാ 'കുമ്മനം ഇടപെട്ട്' വീണ്ടും പണി കിട്ടിയിരിക്കുയാണ്. കുമ്മനംഇടപെട്ട് എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്റില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. അത് മലയാളത്തില്‍ തന്നെ ആണ് എന്നതാണ് ഏറെ രസകരമായ കാര്യം. കുമ്മനം ഇടപെട്ട് ട്രെന്‍ഡിങ് ആണെങ്കിലും ഇപ്പോള്‍ ട്വിറ്ററില്‍ റോക്കിങ് ആയി മാറിയിരിക്കുന്നത് കൊച്ചി മെട്രോ തന്നെ ആണ്. ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണ് 'കൊച്ചി മെട്രോ'
https://www.facebook.com/Malayalivartha

























