മെട്രോയെയും ശ്രീധരേട്ടനെയും ഇനി ബിഗ് സ്‌ക്രീനിലും കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതോടെ കൊച്ചിക്കാരുടെ മാത്രമല്ല കേരളത്തിന്റെ ഒന്നാകെ ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. തിങ്കളാഴ്ച മുതല്‍ മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. എന്നാല്‍ ഇതിനൊക്കെ പുറമെ മെട്രോയെ സിനിമയിലെടുത്തിരിക്കുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. കൊച്ചി മെട്രോ മാത്രമല്ല മെട്രോ മാന്‍ ഇ ശ്രീധരനെയും സിനിമയില്‍ എടുത്തിട്ടുണ്ട്.കൊച്ചിമെട്രോയും ഇ ശ്രീധരനും പ്രമേയമാകുന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. മെട്രോയുടെ ഉദ്ഘാടന ദിവസം തന്നെ ചിത്രം അനൗണ്‍സ് ചെയ്തിരിക്കുകയാണ്.
റിമ കല്ലിങ്കലിനെ നായികയാക്കിയാണ് ചിത്രം ഒരുക്കുന്നത് എം പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അറബിക്കടലിന്റെ റാണി : ദി മെട്രോ വുമണ്‍' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മെട്രോ മാന്‍ ശ്രീധരന്റെ ആരാധികയായ തൃപ്പൂണിത്തുറയിലെ ലളിത എന്ന സെയില്‍സ് ഗേളിന്റെ കഥ പറയുന്നതാണ് ചിത്രം, മെട്രോമാനെ കാണാന്‍ ലളിത നടത്തുന്ന ശ്രമങ്ങളും അങ്ങനെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാ സങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖ താരം തന്നെയാണ് ചിത്രത്തില്‍ മെട്രോ മാനായി എത്തുന്നതെന്നാണ് വിവരം. എന്നാല്‍ ഈ താരം ആരാണെന്ന് പുറത്തുവിട്ടിട്ടില്ല. ഇ ശ്രീധരനു പകരം ഇ മാധവന്‍ എന്നായിരിക്കും താരം ചിത്രത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha

























