എല്‍പിജി ടെര്‍മിനലിലെ നിര്‍മാണം പുതുവൈപ്പില്‍ നിര്‍ത്തിവയ്ക്കുന്നു

പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിലെ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നു. ബുധനാഴ്ചത്തെ ചര്‍ച്ചവരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഐഒസി അധികൃതര്‍ ഇക്കാര്യം അറിയിച്ചതായി സിപിഎം നേതാവ് എസ്.ശര്‍മ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുതുവൈപ്പില്‍ സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരത്താണ് ചര്‍ച്ച.
https://www.facebook.com/Malayalivartha























