പോലീസ് നടപടിയില്‍ ഹരീഷ് വാസുദേവന് അതൃപ്തി

പുതുവൈപ്പിന് പ്രതിഷേധത്തില്‍ കേരളം കത്തുകയാണ് . സംഭവത്തില്‍ പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്ത്. കടലെടുക്കുന്ന കരയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ധന ടാങ്ക് കുഴിച്ചിടുന്നതിന് നാട്ടുകാരെ തല്ലുന്നതല്ല വികസനമെന്ന് ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഹരീഷ് വസുദേവന്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഐഒസിക്കെതിരായ സമരം എന്തിനു വേണ്ടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരക്കാരെ പോലീസ് ഗുണ്ടായിസം ഉപയോഗിച്ച് പിണറായി അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാരല്ല പോലീസ് ഉദ്യോഗസ്ഥരും അല്ല മുഖ്യമന്ത്രി നേരിട്ടാണ് സമരക്കാരെ നേരിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സമരക്കാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നത്. ഇത് ശരിയാണ് എന്ന് അന്വേഷണത്തില്‍ മനസിലായതായി ഹരീഷ് വാസുദേവന്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























