പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് മയക്കുമരുന്നു നല്‍കി പീഡനം നടത്തിയ യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് മയക്കുമരുന്നു നല്‍കി പീഡനം നടത്തിയ യുവാവ് പിടിയില്‍. വഞ്ചിയൂര്‍ സ്റ്റാച്യു, ചിറക്കുളം സുദര്‍ശനം വീട്ടില്‍ സുജിത്ത്(20) നെയാണ് സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതി നിരവധി പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് മയക്കുമരുന്ന് നല്‍കി വരുതിയിലാക്കിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു. വിലകൂടിയ ബൈക്കുകളിലും ആഡംബരവാഹനങ്ങളിലും കറങ്ങി നടന്നു സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെ വശത്താക്കിയശേഷം അവരെ നിര്‍ബന്ധിപ്പിച്ച് മയക്കു മരുന്ന് നല്‍കി സ്വാധീനിച്ച് ചിറക്കുളത്തുള്ള വീട്ടില്‍ വച്ചാണ് പീഡനം നടത്തിയിരുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി നഗരത്തിലെ മയക്കുമരുന്ന് മാഫിയയിലെ പ്രധാനകണ്ണിയാണെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശപ്രകാരം, ഡിസിപി അരുള്‍ബി. കൃഷ്ണയുടെ നേതൃത്വത്തില്‍ എസിപി പ്രതാപന്‍ നായര്‍, പേട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എസ്. സുരേഷ് കുമാര്‍, വഞ്ചിയൂര്‍ എസ്‌ഐ അശോക് കുമാര്‍, സിറ്റി ഷാഡോ പോലീസ് ടീം എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടി കൂടിയത്.
https://www.facebook.com/Malayalivartha























