പുതുവൈപ്പിനില്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതമെന്ന് രമേശ് ചെന്നിത്തല

ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ് പ്രാകൃതവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കെതിരെ അതിക്രൂരമായ ബലപ്രയോഗമാണ് പോലീസ് നടത്തിയത്. ജനകീയ സമരങ്ങളെ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























