സംസ്ഥാന അധ്യക്ഷന്‍ എങ്ങനെ എം എല്‍ എ ആയി; ഇതെന്ത് മറിമായം

ഒറ്റ ദിവസം കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എം എല്‍ എ . എന്താ സംഭവം എന്ന് ആലോചിക്കണ്ട . മെട്രോ ഉദ്ഘാടനത്തിന് പട്ടികയില്‍ ഇല്ലായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കയറിപ്പറ്റിയതിലെ വിവാദം അവസാനിച്ചിട്ടില്ല. അതിനിടെ അടുത്ത വിവാദം ആരംഭിച്ചിരിക്കുകയാണ്. അതും പ്രധാനമന്ത്രി പങ്കെടുത്ത മറ്റൊരു പരിപാടിയില്‍ കയറിപ്പറ്റിയതുമായി ബന്ധപ്പെട്ട്.
മെട്രോ ഉദ്ഘാടന ദിവസം മോദി പങ്കെടുത്ത സെന്റ് തെരേസാസ് കോളേജിലെ പരിപാടിയില്‍ കുമ്മനം എത്തിയത് എംഎല്‍എയായി. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ പട്ടികയിലാണ് കുമ്മനത്തെ എംഎല്‍എ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്. ശനിയാഴ്ച വൈകിട്ടാണ് പരിപാടി നടന്നത്. വായനാദിനവുമായി ബന്ധപ്പെട്ടാണ് പിഎന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനം നടത്തിയത്. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറുന്ന പതിവുണ്ട്. ഈ പട്ടികയിലാണ് കുമ്മനത്െ എംഎല്‍എ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ , കെ വി തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha























