പുതുവൈപ്പിന്‍ സമരക്കാരെ കൈയൊഴിഞ്ഞു ജെ മേഴ്‌സിക്കുട്ടിയമ്മ

പുതുവൈപ്പിന്‍ ഐഒസി എല്‍പിജിക്കെതിരായ സമരത്തിനിടെ ഞായറാഴ്ചയുണ്ടായ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പോലീസ് നടത്തിയ ക്രൂരമായ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ ഐഒസി സമരവുമായി ബന്ധപ്പെട്ട് മന്ത്രി മേഴിസിക്കുട്ടിയമ്മ വാക്കുപാലിച്ചില്ലെന്ന് സമര സമിതി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ താന്‍ നിസഹായയാണെന്നാണ് മന്ത്രി പറഞ്ഞതെന്നാണ് വിവരം. സൗത്ത് ലൈവാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനു ശേഷം മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കാമെന്നും എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ നാല് വരെ നിര്‍ത്തിവയ്ക്കാനമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തുമ്പോള്‍ ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടി പറഞ്ഞതെന്ന് സമര സമിതി പറയുന്നു. ഇക്കാര്യം വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും സമ്മതിക്കുന്നുണ്ട്.
ഇന്നലെ ചര്‍ച്ച നടന്നില്ല എന്ന് മാത്രമല്ല ഇന്നു രാവിലെ മുതല്‍ കനത്ത പോലീസ് സംരക്ഷണത്തില്‍ പുതുവൈപ്പിനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. മന്ത്രി ഇത്തരത്തിലൊരു ഉറപ്പ് നല്‍കിയിട്ടുള്ള കാര്യം സമര സമിതി പോലീസിനെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടായിരുന്നു പോലീസിന്.
തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാര്യം സമര സമിതി പ്രവര്‍ത്തകറ്! മന്ത്രിയെ വിളിച്ച് പറഞ്ഞു. അപ്പോഴാണ് ഇക്കാര്യത്തില്‍ താന്‍ നിസഹായയാണെന്ന് മന്ത്രി പറഞ്ഞത്. തുടര്‍ന്ന് പ്രതിഷേധിച്ചപ്പോഴാണ് പോലീസിന്റെ ക്രൂര നടപടി ഉണ്ടായത്.
https://www.facebook.com/Malayalivartha























