സൂര്യ ടി വി തകര്‍ച്ചയുടെ വക്കിലോ? ; ഒരു മാസമായി സമരം തുടരുന്നു

മാധ്യമ പ്രവര്‍ത്തകരുടെ സമരം കേരളത്തില്‍ ഒരു പുതിയ വാര്‍ത്തയൊന്നും അല്ല. മുമ്പ് ദീപികയിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മാതൃഭൂമിയിലും തുടങ്ങി ഇന്ത്യാവിഷനിലും ടിവി ന്യൂവിലും വന്‍ സമരങ്ങളുണ്ടായി. ഇപ്പോഴിതാ മലയാളികള്‍ക്ക് ആദ്യകാല ടിവി അനുഭവങ്ങള്‍ സമ്മാനിച്ച സൂര്യ ടിവിയിലും സമരം. കഴിഞ്ഞ ഒരു മാസത്തോളമായി സൂര്യ ടിവി ജീവനക്കാര്‍ സമരത്തിലാണ്.
കൊച്ചി കാക്കനാട്ടെ സൂര്യ ടിവി ഓഫീസിന് മുന്നിലാണ് സമരം. എന്നാല്‍ ഇതുവരെ ആയിട്ടും പ്രശ്‌നം പരിഹരിക്കാാന്‍ കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല എന്നാണ് ആക്ഷേപം. സൂര്യ ടിവിയിലെ 75 ല്‍ അധികം തൊഴിലാളികളാണ് സമരത്തിലുള്ളത്. കൊച്ചി കാക്കനാട്ടുള്ള സൂര് ടിവി ഓഫീസിന് മുന്നിലാണ് സമരം. അന്യ സംസ്ഥാന തൊഴിലാളികളേക്കാള്‍ കഷ്ടമാണ് സൂര്യ ടിവിയിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകനും മുന്‍ സൂര്യ ടിവി ജീവനക്കാരനും ആയ റോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























