വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ അവധിയില്‍ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ തിരിച്ചെത്തും

വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ അവധിയില്‍ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് ഇന്ന് സര്‍വീസില്‍ തിരിച്ചെത്തും. ഇദ്ദേഹത്തിന് ഏത് പദവിയാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ ഇന്നലെ രാത്രി വൈകിയും ആഭ്യന്തരവകുപ്പില്‍നിന്ന് തീരുമാനമുണ്ടായിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ടി.പി. സെന്‍കുമാര്‍ ഒഴിഞ്ഞ ഐ.എം.ജി ഡയറക്ടര്‍ സ്ഥാനത്തേക്ക് താല്‍ക്കാലികമായെങ്കിലും നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവിയാക്കിയെങ്കിലും ജേക്കബ് തോമസിനെ ഈ സ്ഥാനത്തുനിന്ന് നീക്കി ഉത്തരവിറക്കിയിട്ടില്ല. ഇതിനാലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ജൂണ്‍ 30ന് ടി.പി. സെന്‍കുമാര്‍ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഡി.ജി.പിയായി ജേക്കബ് തോമസ് മാറും. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന ഡി.ജി.പിയെയാണ് സംസ്ഥാന പൊലീസ് മേധാവിയാക്കേണ്ടത്.
എന്നാല്‍, ഡി.ജി.പി സ്ഥാനത്തേക്ക് ജേക്കബ് തോമസിനെ കൊണ്ടുവരുന്നതിനോട് സി.പി.എമ്മിനും സി.പി.ഐക്കും താല്‍പര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ജേക്കബ് തോമസിനോട് താല്‍പര്യമുണ്ടെങ്കിലും പാര്‍ട്ടിയെ മറികടന്ന് എന്ത് ചെയ്യാന്‍ കഴിയുമെന്നത് കണ്ടറിയണം.
ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നാണ് വിവരം. ഒരുപക്ഷേ പാര്‍ട്ടിയുടെ താല്‍പര്യം കണ്ടറിഞ്ഞ് ബെഹ്‌റയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരികയാണെങ്കില്‍ സെന്‍കുമാറിന്റെ വഴിയേ ജേക്കബ് തോമസിനും സുപ്രീംകോടതിയെ സമീപിക്കാം.
https://www.facebook.com/Malayalivartha























