ഒടുവില്‍ ഉമ്മനും കൂട്ടരും മെട്രോയില്‍ യാത്ര ചെയ്തു
കേരളത്തിന്റെ അഭിമാന സംരഭമായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വലിയ പങ്കാണ് വഹിച്ചത്. മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ 8085 ശതമാനം വരെ പൂര്‍ത്തിയാക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്.
മെട്രോ ഉദ്ഘാടനം ചെയ്തപ്പോള്‍ ഏറ്റവും അധികം അവഗണിക്കപ്പെട്ടതും ഉമ്മച്ചന് തന്നെ. പ്രതിഷേധ സൂചകമായി മെട്രോയില്‍ കോണ്‍ഗ്രസ് നടത്തിയ ജനകീയ യാത്ര ആവേശത്തിരയാണിളക്കിയത്. കൊച്ചി മെട്രോയുടെ ഉദ്ഘാടന ദിവസം വേദിയില്‍ ഉണ്ടാവേണ്ടിയിരുന്നവരില് പ്രധാനികളിലൊരാള്‍ ഉമ്മന്‍ചാണ്ടി തന്നെ ആയിരുന്നു.
പക്ഷേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ലിസ്റ്റില്‍ നിന്നും കേന്ദ്രം ഉമ്മന്‍ചാണ്ടിയെ അടക്കം ഒഴിവാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി അടക്കം അര്‍ഹതപ്പെട്ടവര്‍ ഇരിക്കേണ്ട ഇടത്താണ് ഒരു പഞ്ചായത്ത് അംഗം പോലുമല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഇടംപിടിച്ചത്.
കോണ്‍ഗ്രസ് നേതാക്കളെ അകറ്റി നിര്‍ത്തിയതിലുള്ള പ്രതിഷേധ യാത്രയാണ് ഇന്ന് നടന്നത് .ടിക്കറ്റെടുത്ത് നടത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്രയില്‍ നിരവധി അണികളും ആവേശപൂര്‍വ്വം പങ്കുചേര്‍ന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ യാത്ര.
https://www.facebook.com/Malayalivartha