പകര്‍ച്ചപ്പനി നിയന്ത്രണ വിധേയം; പനി മരണ നിരക്ക് കുറഞ്ഞു; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്നും പനി മരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ പനി വാര്‍ഡും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ കൂടുമെന്ന് നേരത്തെ കണ്ടെത്തിയതിനാല്‍ ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ നടത്തി. സബ് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ളവ ചാര്‍ട്ട് തയ്യാറാക്കി പുന:പരിശോധന നടത്തി. ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കിയിരുന്നു. പകര്‍ച്ച വ്യാധി തടയാനായി നടപ്പാക്കിയ ഹെല്‍ത്തി കേരള ക്യാമ്പൈനും ഫലപ്രദമായി.
പനിക്കാരുടെ എണ്ണം കൂടിയതോടെ ചില ആശുപത്രികളില്‍ രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം ഉണ്ടായി എന്നത് വാസ്തവമാണ്. അതിലും ചിലര്‍ കുറ്റം കണ്ടെത്തി. ചികിത്സ തേടിയെത്തിയവരെ പറഞ്ഞ് വിടാതെ അഡ്മിറ്റ് ചെയ്ത് മികച്ച ചികിത്സ നല്‍കുകയാണ് പ്രധാന ലക്ഷ്യം. 100 രോഗികളെ ചികിത്സിക്കേണ്ട സ്ഥാനത്താണ് ആശുപത്രികളില്‍ 600 പേരെ ചികിത്സിക്കേണ്ടി വന്നത്. 1961ലെ സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിലുള്ളത്. ഈ സര്‍ക്കാര്‍ 3100 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം ലഭിക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കാണ് അതില്‍ 1399 തസ്തകകളും നല്‍കിയത്. ബാക്കിയുള്ളവ പ്രൈമറ്റി ഹെല്‍ത്ത് സെന്റര്‍ മുതലുള്ള ആശുപത്രികള്‍ക്ക് നല്‍കി.
.jpg)
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പനി രോഗികള്‍ കൂടുന്നതനുസരിച്ച് വിശ്രമമില്ലാതെ മണിക്കൂറുകളോളമാണ് സേവനമനുഷ്ടിച്ചത്. ഇവരുടെ കൂട്ടായ ശ്രമഫലമാണ് കൂട്ടത്തോടെ മരിക്കുന്ന അവസ്ഥ ഒഴിവാക്കിയത്.
മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കേരളത്തിന് മാതൃക
പകര്‍ച്ചപ്പനി നിയന്ത്രണത്തിന് പ്രിന്‍സിപ്പലിന്റേയും സൂപ്രണ്ടിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നടത്തിയ സേവനം കേരളത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഈ സീസണില്‍ കേരളത്തിലെ ആദ്യത്തെ പനി വാര്‍ഡ് തുടങ്ങിയതും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. ഇതോടൊപ്പം പനി ക്ലിനിക്കും തുടങ്ങി. 120 ജീവനക്കാരെ എച്ച്.ഡി.എസ്. വഴി എടുത്തു. രണ്ടാമതൊരു പനി വാര്‍ഡും കൂടി തുടങ്ങി. ക്യാമ്പസ് ക്ലീനിംഗിന് പ്രത്യേക ശ്രദ്ധ നല്‍കി. ക്യൂ ഒഴിവാക്കി ടോക്കന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ലാബ് പരിശോധനാ ഫലം രോഗിയുടെ അടുത്തെത്തിച്ചു. ഇതുമാത്രമല്ല നിരവധി ജീവനുകളെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നഴ്സുമാരുടേയും ശുചീകരണ ജീവനക്കാരുടേയും വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
.jpg)
പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായെങ്കിലും മഴ പെയ്താല്‍ ഇത് വീണ്ടും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തമാക്കണം. ഇത് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ മാസം 27, 28, 29 തീയതികളില്‍ ശുചീകരണ യജ്ഞം നടക്കും. കക്ഷിരാഷ്രീയം മറന്ന് എല്ലാ പൊതുജനങ്ങളും സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.
കൗണ്‍സിലര്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, ആശുപത്രി വികസന സമിതി അംഗം ഡി.ആര്‍. അനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവിലെ വാര്‍ഡ്-14 ആണ് അടിയന്തിരമായി പ്രവര്‍ത്തന സജ്ജമാക്കി പനി വാര്‍ഡാക്കിയത്.
വെയര്‍ ഹൗസിംഗ് കോര്‍പറേഷന്റെ സഹകരണത്തോടെ മൂട്ട, എലി, കൊതുക് എന്നിവയെ നശിപ്പിച്ച് സുരക്ഷിതത്വം ഉറപ്പ് വരുത്തിയ വാര്‍ഡ് കൂടിയാണിത്. 70 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊതുകു വലകളുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഈ വാര്‍ഡില്‍ ഉടന്‍ ലഭ്യമാക്കുന്നതാണ്. പകര്‍ച്ച പനികളായതിനാല്‍ രക്ത പരിശോധന ഒരു സുപ്രധാന ഘടകമാണ്. ലാബുകളിലെ രോഗികളുടെ നീണ്ട ക്യൂ ഒഴിവാക്കാനും പരിശോധനകളുടെ കാലതാമസം കുറയ്ക്കാനുമാണ് പുതുതായി അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് പുതിയ ലാബ് തുടങ്ങിയത്.
https://www.facebook.com/Malayalivartha

























