തൃശൂര്‍ കുന്ദംകുളത്ത് അപ്രതീക്ഷിത ചുഴലിക്കാറ്റ്: വന്‍ നാശനഷ്ടം

കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുരാതനമായ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടേയും ഹോളി ക്രോസ് പള്ളിയുടേയും മേല്‍ക്കൂരകളാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്.
സെന്റ് മേരീസ് പള്ളിയില്‍ പൊതുയോഗം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇവിടെ ഉണ്ടായിരുന്ന 15 പേര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റവരെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേല്‍ക്കൂരയിലെ ഓടുകള്‍ തലയില്‍ പതിച്ചാണ് കൂടുതല്‍ പേര്‍ക്കും പരിക്ക് പറ്റിയത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചിറ്റനൂര്‍, കാവിലക്കാട്, ആര്‍സാറ്റ് മേഖലകളില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ചിലയിടത്ത് വീടുകള്‍ക്ക് മേലെയാണ് മരങ്ങള്‍ പതിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തൃശ്ശൂര്‍ ഗുരുവായൂര്‍ പാതയില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























